തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗവേഷണമികവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിസർച്ച് എൻറിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
മെഡിക്കൽ കോളജ് കൗണ്‍സിൽ ഹാളിൽ നടന്ന പരിപാടിയിൽ സെന്റർ ഫോർ എക്സലൻസ് ഇൻ ആയുർവേദിക് റിസർച്ചിലെ ചീഫ് സയന്റിസ്റ്റും സിഎസ്ആർഐ-എൻഐഐഎസ്ടി- എസ്ഇ പ്രഫസറുമായ ഡോ. കെ.വി. രാധാകൃഷ്ണൻ ക്ലാസെടുത്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ അധ്യക്ഷത വഹിച്ചു. ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. കെ. ജോബി തോമസ്, ഡോ. റെന്നിസ് ഡേവിസ് കിഴക്കേപ്പീടിക, ഡോ. അശ്വിൻ ഉമ്മൻ ഫിലിപ്പ്, ഡോ. വി. ശ്രീരാജ്, ഡോ. ടി.ഡി. ബാബു, ഡോ. അച്യുതൻ, സി. രാഘവമേനോൻ, സിസ്റ്റർ ഡോ. ഓസ്റ്റിൻ, ഡോ. കെ. രോഹിത്, ഡോ. കയീൻ വടക്കൻ, ഡോ. വിഷ്ണുപ്രിയ മുരളി എന്നിവർ പ്രസംഗിച്ചു.